ഇടുക്കി: പോക്സോ കേസ് അതിജീവിത ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. 17കാരിയായ പോക്സോ കേസ് അതിജീവിതയേ...
ഇടുക്കി: പോക്സോ കേസ് അതിജീവിത ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. 17കാരിയായ പോക്സോ കേസ് അതിജീവിതയേയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു വര്‍ഷം മുന്‍പാണ് അതിജീവിത ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലിസില്‍ വിവരമറിയിച്ചു.
പൊലിസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
Key Words: POCSO Case, Victim, Death


COMMENTS