PM Modi will meditate at Vivekananda rock memorial
ചെന്നൈ: ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം പതിവ് ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കന്യാകുമാരിയിലെത്തും. കന്യാകുമാരിയിലെ വിവേകാനന്ദ മണ്ഡപത്തില്‍ ധ്യാനമിരിക്കാനാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത്.
മേയ് 30 ന് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31 വിവേകാനന്ദ മണ്ഡപത്തിലെത്തി ഒരു ദിവസം അവിടെ ചിലവഴിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ തലേദിവസമാണ് പ്രധാനമന്ത്രിയുടെ പതിവ് ധ്യാനം.
2019 ലും മോദി ഇത്തരത്തില്‍ പ്രചാരണം അവസാനിപ്പിച്ച് കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനമിരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
Keywords: PM Modi, Meditate, Vivekananda rock, Loksabha election
COMMENTS