Perumbavoor murder case
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. ഇതോടൊപ്പം ശിക്ഷയില്‍ ഇളവ് തേടിയുള്ള പ്രതിയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. നേരത്തെ കൊച്ചിയിലെ വിചാരണ കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രില്‍ 28 നാണ് നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 16 നാണ് അസം സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ് ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന് ഹൈക്കോടതിയ സമീപിച്ചത്.
Keywords: Perumbavoor murder case, High court, Death sentence
COMMENTS