ഡെറാഡൂണ്‍ : പതഞ്ജലിയുടെ ഏലക്ക സോന്‍ പാപ്ഡി ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കമ്പനിയുടെ അസിസ്റ്റന്റ് ജനറല്‍ മാനേ...
ഡെറാഡൂണ്‍: പതഞ്ജലിയുടെ ഏലക്ക സോന്‍ പാപ്ഡി ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കമ്പനിയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഉത്തരാഖണ്ഡിലെ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു.
വ്യാജപരസ്യത്തിന്റെ പേരില്‍ സുപ്രീംകോടതി കയറിയിറങ്ങുന്ന ബാബ രാംദേവിനേറ്റ മറ്റൊരു തിരിച്ചടിയാണിത്. ഇതിനിടെ പതഞ്ജലിയുടെ 14 മരുന്നുകളുടെ വിലക്ക് ഉത്തരാഖണ്ഡിലെ പുഷ്കര്‍ സിംഗ് ധാമി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു.
Key Words: Patanjali, Court,
COMMENTS