Pantheerankavu domestic violence case
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ സിംഗപ്പൂരിലേക്ക് കടന്നതായി സൂചന. ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
അതേസമയം പെണ്‍കുട്ടി ബന്ധുക്കളുമായെത്തി പരാതി കൊടുത്ത പന്തീരങ്കാവ് പൊലീസ് ഈ കേസില്‍ ആദ്യം മുതല്‍ തന്നെ മെല്ലെപ്പോക്ക് നയമാണ് തുടര്‍ന്നതെന്ന് പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്. ഇതേ പൊലീസിന്റെ ഒത്താശയോടെയാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നും സംശയം ഉയരുന്നുണ്ട്.
അതേസമയം വിഷയത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി രംഗത്തെത്തി. ശാരീരിക പീഡനം തെറ്റല്ലെന്ന് പറയുന്ന പൊലീസുകാര്‍ സേനയ്ക്ക് അപമാനമാണെന്ന് അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ വനിതാ കമ്മീഷനും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
COMMENTS