കൊച്ചി: ഉഷ്ണതരംഗം തുടരുന്ന പാലക്കാട് ജില്ലയില്‍ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്. മെയ് 06 മുതല്‍ 08 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താ...
കൊച്ചി: ഉഷ്ണതരംഗം തുടരുന്ന പാലക്കാട് ജില്ലയില്‍ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്. മെയ് 06 മുതല്‍ 08 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°-C വരെയാകുമെന്നാണ് മുന്നറിയിപ്പ്.
ചൂട് കൂടുന്ന സാഹചര്യത്തില്‍ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം, പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ല. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാനും നിര്‍ദേശമുണ്ട്, കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38°-C വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 - 4°-C താപനില കൂടി 37°-C വരെയാകാന്‍ സാധ്യയുണ്ടെന്ന് അറിയിപ്പുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°-C വരെയാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉയര്‍ന്ന രാത്രി താപനില തുടരാനും സാധ്യതയുണ്ട്.
Key Words: Palakkad Heatwave, Alert
COMMENTS