കണ്ണൂര്‍: സോളാര്‍ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ മാധ്യമ പ്രവ...
കണ്ണൂര്‍: സോളാര്‍ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം അന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാകാത്തതില്‍ വീഴ്ചകളൊന്നുമില്ല. എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല. എത്ര കാലമായി ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് ഞങ്ങളും നിങ്ങളുടെ യൂണിയനും വിളിക്കാന്‍ തുടങ്ങിയിട്ട്. അതു നടപ്പിലായോ ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കുമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
Key Words: Solar Strike, MV Govindan
COMMENTS