മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് തന്റെ 64-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേര് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിരുന്നു. ഇപ്പോഴിതാ ...
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് തന്റെ 64-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേര് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിരുന്നു. ഇപ്പോഴിതാ ശോഭനയുടെ ആശംസയും ശ്രദ്ധനേടുകയാണ്. പൊതുവെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വളരെ വിരളമായി മാത്രമെ ശോഭന ആശംസകള്‍ കുറിക്കാറുള്ളു. അതുകൊണ്ട് തന്നെ ശോഭനയുടെ പിറന്നാള്‍ ആശംസ വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഒരേയൊരു ലാലിന് ജന്മദിനാശംസകള്... വീണ്ടും ഒരുമിച്ച് ഷൂട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം എന്നാണ് പിറന്നാള്‍ ആശംസയ്ക്കൊപ്പം ശോഭന കുറിച്ചത്.
അടുത്തിടെ മോഹന്‍ലാലിനൊപ്പം പകര്‍ത്തിയ മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ശോഭന ആശംസകള്‍ നേര്‍ന്നത്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 'ഒരു യുഗം നാം തപസ്സിരുന്നോ, ഒന്നു കാണുവാന്‍..?', 'മാണിക്യനും കാര്‍ത്തുമ്പിയും', 'ആ പഴയ കാലം' കമന്റുകള്‍ അങ്ങനെ നീളുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുകയാണ്. രണ്ടുപേരും അതിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം.
Key Words: Mohanlal, Sobhana, Birthday
COMMENTS