Minister K.B Ganesh Kumar about KSRTC related accidents
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ മദ്യപിച്ചു വാഹനമോടിക്കുന്നത് പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണവും ഗണ്യമായി കുറഞ്ഞുവെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജീവനക്കാരെ ഓണ്‍ലൈനായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആഴ്ചയില്‍ 35 അപകടങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 25 ആയി കുറഞ്ഞെന്നും ഒരാഴ്ച 7 മരണങ്ങള് ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടായി കുറഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു.
അമിതവേഗം കുറയ്ക്കണം, ബസ് ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്, സ്റ്റോപ്പ് അല്ലെങ്കിലും രണ്ടു മൂന്നുപേര്‍ ചേര്‍ന്ന് കൈകാണിച്ചാല്‍ ബസ് നിര്‍ത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും മന്ത്രി ജീവനക്കാര്‍ക്ക് നല്കി.
Keywords: KSRTC, Minister K.B Ganesh Kumar, Driver, Accident
COMMENTS