കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന് മിക്കേല്‍ സ്റ്റാറേയെ നിയമിച്ചു. പതിനേഴു വര്‍ഷത്തോളം പരിശീലക അനുഭവ സമ്പത്തുള്...
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന് മിക്കേല്‍ സ്റ്റാറേയെ നിയമിച്ചു. പതിനേഴു വര്‍ഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബായ എ ഐ കെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എ ഐ കെയ്ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെന്‍സ്കാന്‍ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെന്‍സ്ക കപ്പന്, സൂപ്പര്‍കുപെന്‍ എന്നിവ നേടിയതും ഐ എഫ് കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്ക കപ്പന് നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.
ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേല്‍ സ്റ്റാറേ പരിശീലിപ്പിച്ചത്. ചലനാത്മക പരിശീലന ശൈലിയും യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം പ്രകടമാണ്.
Key Words: Mikael Stahre, FootBall, Kerala Blasters, Head Coach
COMMENTS