Medical negligence case again in Kozhikode medical college
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവ്. ഇത്തവണ അവയവം മാറി ശസ്ത്രക്രിയ ചെയ്താണ് മെഡിക്കല്‍ കോളേജ് വിവാദത്തിലായിരിക്കുന്നത്. നാലു വയസുകാരിയുടെ കൈയ്ക്ക് പകരം നാവിനാണ് ശസ്ത്രക്രിയ നടത്തിയത്.
കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെകയ്യിലെ ആറാം വിരല്‍ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനുപകരം നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് വീണ്ടും കൈയ്ക്ക് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
അതേസമയം കുട്ടിയുടെ നാവിനും തടസമുണ്ടായിരുന്നുയെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. സംഭവം പുറത്തറിഞ്ഞു വിവാദമായതോടെ കുട്ടിയുടെ ബന്ധുക്കളുമായി ആശുപത്രി അധികൃതര്‍ ചര്‍ച്ച നടത്തുകയാണ്.
Keywords: Kozhikode medical college, Surgery, Negligence
COMMENTS