Mayor - KSRTC driver issue
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്, ഡ്രൈവര്‍ യദു വിഷയത്തില്‍ പുതിയ വഴിത്തിരിവ്. വാക്കുതര്‍ക്കം നടക്കുന്നതിനിടെ മേയറുടെ ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എ ബസില്‍ കയറിയെന്ന് സാക്ഷി മൊഴി. ബസിലെ ഒരു യാത്രക്കാരനാണ് മൊഴി നല്‍കിയത്.
മാത്രമല്ല ബസിന്റെ ട്രിപ്പ് ഷീറ്റില്‍ കണ്ടക്ടറും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ബസില്‍ കയറിയ സച്ചിന് ദേവ് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായി മൊഴിയിലുണ്ട്. സര്‍വീസ് തടസത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴാണ് കണ്ടക്ടര്‍ സച്ചിന് ദേവ് ബസിനുള്ളില്‍ കയറിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സംഭവത്തിലെ വിവരങ്ങള്‍ പുനാരിവിഷ്കരിച്ച പൊലീസ് പറയുന്നത് മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്നാണ്. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചുയെന്നാണ് മേയറുടെ പരാതി.
Keywords: Mayor - KSRTC driver issue, Sachin Dev MLA, Witness, Conductor
COMMENTS