തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസിന് കുറുകെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് കാര്‍ നിര്‍ത്തി വഴി തടഞ്ഞ സംഭവത്തില്‍ അന്വേഷണം വഴിമുട്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസിന് കുറുകെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് കാര്‍ നിര്‍ത്തി വഴി തടഞ്ഞ സംഭവത്തില്‍ അന്വേഷണം വഴിമുട്ടി പൊലീസ്. മെമ്മറി കാര്‍ഡ് നഷ്ടമായതോടെ നിര്‍ണായക തെളിവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പൊലീസ്. മെമ്മറി കാര്‍ഡ് ഒളിപ്പിച്ചത് ആരെന്നത് ഇതുവരെയും കണ്ടെത്താനായില്ല. മെമ്മറി കാര്‍ഡ് എടുത്ത് മാറ്റാന്‍ അറിയില്ലെന്നും സംഭവം സമയത്ത് രാവിലെ വരെ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്.
ഇതേസമയം തന്നെ മെമ്മറി കാര്‍ഡിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ മനഃപൂര്‍വം മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയെന്നാണ് നിഗമനം.
Key Words: Trivandrum Mayor, KSRTC Driver Conflict, Memory Card
COMMENTS