Masappadi case
തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി. വിഷയത്തില്‍ മാത്യു കുഴല്നാടന് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി സിഎംആര്‍എല്‍ പണം നല്‍കിയെന്നതായിരുന്നു ഹര്‍ജി.
ഇതുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നതായിരുന്നു ആരോപണം. എന്നാല്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് മാത്യു കുഴല്നാടന് സമര്‍പ്പിച്ചത് മതിയായ തെളിവുകളല്ലെന്നും ഇതിലൊന്നും സര്‍ക്കാര്‍ സിഎംആര്‍എല്ലിന് വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Keywords: Masappadi case, Investigation, CM & Veena Vijayan
COMMENTS