തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ യാത്രക്കാരോട് സ്നേഹത്തോടെ പെരുമാറണമെന്നും യാത്രക്കാരോട് മര്യാദയ്ക്ക് സംസാരിക്കണമെന്നും ഗതാഗത ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ യാത്രക്കാരോട് സ്നേഹത്തോടെ പെരുമാറണമെന്നും യാത്രക്കാരോട് മര്യാദയ്ക്ക് സംസാരിക്കണമെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍.
ശമ്പളത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും, ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ബസിലെ യാത്രക്കാരോട് മര്യാദയ്ക്ക് സംസാരിക്കണം, യാത്രക്കാരോട് അനാവശ്യ ചോദ്യം വേണ്ട, യാത്രക്കാരുടെ ബന്ധം ചോദിച്ചറിയേണ്ട ആവശ്യമില്ല എന്നും മന്ത്രി പറഞ്ഞു.
അതേസമയം ജീവനക്കാര്‍ മദ്യപിച്ച് ജോലിക്ക് കയറരുത്. രാത്രി 8 മണിക്ക് ശേഷം സൂപ്പര്‍ ഫാസ്റ്റും അതിനു താഴോട്ടുള്ള ബസ്സുകളും സ്ത്രീകള്‍ പറയുന്ന സ്ഥലത്ത് നിര്‍ത്തി കൊടുക്കണം. യാത്രക്കാരോടുള്ള നിര്‍ബന്ധ ബുദ്ധി ഉപേക്ഷിക്കണം. കൃത്യസമയത്ത് ബസ് പുറപ്പെടുകയും തിരിച്ചെത്തുകയും വേണം.
കെഎസ്ആര്‍ടിസി ബസുകള്‍ തന്നെ സമയം പാലിക്കാതെ ഒരേ റൂട്ടില്‍ ഒരുമിച്ച് എത്തുന്ന സ്ഥിതി ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. വൃദ്ധജനങ്ങളോട് മാന്യമായി പെരുമാറണമെന്നും കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Key Words: KB GaneshKumar, KSRTC, Salary Issue
COMMENTS