തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും സച്ചിന് ദേവ് എംഎല്എയുമായ്ക്കുമെതിരെ നിയമനടപടിയ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും സച്ചിന് ദേവ് എംഎല്എയുമായ്ക്കുമെതിരെ നിയമനടപടിയുമായി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്, എംഎല്‍എ സച്ചിന് ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. സീബ്രാ ലൈനില്‍ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് യദുവിന്റെ പരാതി. സച്ചിന് ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് യദുവിന്റെ പരാതി സ്വീകരിച്ചത്. കേസ് ഈ മാസം ആറിന് പരിഗണിക്കും. മേയറും സംഘവും ബസ് തടഞ്ഞതില്‍ ഡ്രൈവറുടെ പരാതിയില്‍ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. കേസെടുക്കാന്‍ പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
Key Words: Yedhu, Ksrtc, Court, Complaint
COMMENTS