ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള് നല്കിയ ഹര്‍ജിയില്‍ ഉപാധിയോടെ ഇടക്കാല ജാമ്യം നല്കുന്ന ...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള് നല്കിയ ഹര്‍ജിയില്‍ ഉപാധിയോടെ ഇടക്കാല ജാമ്യം നല്കുന്ന സാധ്യത സൂചിപ്പിച്ച് സുപ്രീം കോടതി. ജാമ്യം നല്കിയാല് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
കേജ്രിവാളിന്റെ അഭിഭാഷകന് ഈ ഉപാധിയെ ശക്തമായി എതിര്‍ത്തു. മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ് ഉപാധിയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പുഘട്ടമായതിനാല്‍ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതെന്നും അല്ലെങ്കില്‍ അറസ്റ്റിനെതിരായ കേജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ബെഞ്ച് പറഞ്ഞു. അങ്ങനെ വന്നാല്‍ ഇടക്കാല ആശ്വാസം കേജ്രിവാളിനു ലഭിക്കണമെന്നില്ലെന്നും വാദം കോടതിയുടെ വേനലവധിക്കു ശേഷവും നീണ്ടു പോകാമെന്നും ബെഞ്ച് സൂചിപ്പിച്ചു.
പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കേജ്രിവാളിനു പ്രത്യേക പരിഗണന നല്‍കരുതെന്ന് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇ.ഡി ആവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പ്രതീതിയാണ് കേസില്‍ കേജ്രിവാള് സൃഷ്ടിച്ചിരിക്കുന്നത്. കേസിന്റെ വസ്തുതകള്‍ ഇ.ഡി കോടതിക്കു മുന്പില് സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാദം ഉച്ചയ്ക്കു ശേഷം തുടരുമെന്നും കോടതി അറിയിച്ചു.
അരവിന്ദ് കേജ്രിവാള് ഉള്‍പ്പെട്ട മദ്യനയ അഴിമതി കേസില്‍ അന്വേഷണം വൈകുന്നതില്‍ ഇ.ഡിയെ സുപ്രീം കോടതി വിമര്‍ശിച്ചു. കേസിലെ പ്രതി കൂടിയായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനു മുന്‍പും ശേഷവുമുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് ആവശ്യപ്പെട്ടു. വാദം കേള്‍ക്കുന്നതില്‍ അസാധാരണ എതിര്‍പ്പാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയത്. വാദം കേള്‍ക്കുന്നതില്‍ അസാധാരണ എതിര്‍പ്പാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി സമന്‍സ് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഒപ്പില്ലെന്ന് കരുതി ഭരണം നിലയ്ക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
Key Words: Arvind Kejriwal, ED, Arrest, Bai, Supreme Court, AAP
COMMENTS