Karnataka police take case against B.J.P leaders
ബംഗളൂരു: വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഗ്ഡയ്ക്കും കര്‍ണ്ണാടക ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കുമെതിരെ കേസ്.
എക്സില്‍ കര്‍ണ്ണാട ബി.ജെ.പി മുസ്ലിം വിഭാഗത്തിനെതിരെ പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തി, മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുതുടങ്ങിയ കേസുകള്‍ ചുമത്തിയാണ് കേസ്.
പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി വിഭാഗങ്ങളെ തഴഞ്ഞുകൊണ്ട് മുസ്ലിം വിഭാഗങ്ങള്‍ക്ക് വീണ്ടും വീണ്ടും ആനുകൂല്യങ്ങള്‍ നല്കുന്നുയെന്ന തരത്തിലുള്ളതായിരുന്നു ബി.ജെ.പി പങ്കുവച്ച വീഡിയോ.
Keywords: BJP, Karnataka police, Case, Video, Muslim
COMMENTS