കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടക്കുന്നുവെന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശ...
കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടക്കുന്നുവെന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ ആരോപണത്തിനു പിന്നാലെ കര്‍ണാടക ഇന്റെലിജന്‍സ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍. കണ്ണൂരിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലിയും യാഗവും നടന്നുവെന്നാണ് ഡി കെ ശിവകുമാറിന്റെ ആരോപണം. ഇതില്‍ വിവരശേഖരണത്തിനായാണ് കര്‍ണാടക ഇന്റെലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തിയിരിക്കുന്നത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അഞ്ചാംഗ സംഘം അന്വേഷണം നടത്തുന്നത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തില്‍ യാഗങ്ങളും മൃഗബലികളും നടക്കുന്നുണ്ടെന്നായിരുന്നു ഡി കെ ശിവകുമാര്‍ ആരോപിച്ചത്. ഇതിന്റെ ഭാഗമായി 21 ആടുകള്‍, 5 പോത്തുകള്‍, 21 കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്കി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Key Words: D.K Shivakumar, Kannur, Karnataka Intelligence
COMMENTS