ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്...
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തെഴുതി.
ഒരു മാസത്തോളമായി ജര്‍മനിയില്‍ ഒളിവില്‍ കഴിയുന്ന പ്രജ്വലിനെ തിരികെ കൊണ്ടുവരാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത പ്രജ്വല്‍ രാജ്യം വിടാനും ഒളിവില്‍ പോകാനും നയതന്ത്ര പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ പാസ്പോര്‍ട്ടിന്റെ നയതന്ത്ര പരിരക്ഷ റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
COMMENTS