Kannada actress Pavitra Jayaram died in a road accident
മുംബൈ: കന്നഡ നടി പവിത്ര ജയറാം കാറപകടത്തില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടി സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.
പവിത്ര സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറുകയും തുടര്‍ന്ന് എതിര്‍ഭാഗത്തു നിന്നും വന്ന ബസ് വലതുഭാഗത്ത് വന്നിടിക്കുകയുമായിരുന്നു.
നടക്കൊപ്പമുണ്ടായിരുന്ന ബന്ധു അപേക്ഷ, നടന് ശ്രീകാന്ത്, ഡ്രൈവര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയായ നടിയാണ് പവിത്ര ജയറാം. തെലുങ്ക് ഹിറ്റ് പരമ്പര `ത്രിനയനി'യിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Keywords: Pavitra Jayaram, Kannada actress, Died, Car accident
COMMENTS