തിരുവനന്തപുരം: കേരളത്തില്‍ ദില്ലി മോഡല്‍ ബാര്‍ക്കോഴയാണ് നടക്കുന്നതെന്ന് ബി.ജെ.പി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്...
തിരുവനന്തപുരം: കേരളത്തില്‍ ദില്ലി മോഡല്‍ ബാര്‍ക്കോഴയാണ് നടക്കുന്നതെന്ന് ബി.ജെ.പി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയന് രാജിവെക്കുന്നതാണ് നല്ലതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാര്‍ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്.
കോടികളാണ് സര്‍ക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാര്‍ ഉടമ അസോസിയേഷന് നേതാവിന്റെ ശബ്ദരേഖ ഈ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കുന്നതാണ്. മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നല്കി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മള് കണ്ടതാണ്. ഇപ്പോള്‍ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്.
Key Words: Bar bribery, K Surendran, Pinarayi Vijayan
COMMENTS