Jammu Kashmir encounter - 3 terrorists killed
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഭീകരരുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നുണ്ടായ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേതുടര്‍ന്ന് പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസം പൂഞ്ചില്‍ സൈനികവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് ജീവഹാനി സംഭവിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നുണ്ടായ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
Keywords: Jammu Kashmir, Encounter, Terrorists, Killed
COMMENTS