Ilayaraja send legal notice to the `Manjummel boys' producers
ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സംഗീതസംവിധായകന് ഇളയരാജ. ചിത്രത്തിനെതിരെ പവര്പ്പവകാശ ലംഘന പരാതിയാണ് ഇളയരാജ നല്‍കിയിരിക്കുന്നത്.
താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗുണ എന്ന ചിത്രത്തിലെ `കണ്മണി അന്‍പോട്' എന്ന ഗാനം തന്റെ അനുമതി തേടാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പരാതി.
ടൈറ്റില്‍കാര്‍ഡില്‍ പരാമര്‍ശിച്ചതുകൊണ്ട് കാര്യമില്ലെന്നും പവര്പ്പവകാശ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അതിനാല്‍ ഒന്നുകില്‍ അനുമതി തേടണം അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു.
Keywords: Legal notice, Ilayaraja, `Manjummel boys' producers
COMMENTS