ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കനത്ത മഴയില്‍ വീട് നിലം പൊത്തി. എടത്വ തലവടി പഞ്ചായത്ത് 14-ാം വാര്‍ഡ് പീടികത്തറ വീട്ടില്‍ ഇട്ടി ചെ...
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കനത്ത മഴയില്‍ വീട് നിലം പൊത്തി. എടത്വ തലവടി പഞ്ചായത്ത് 14-ാം വാര്‍ഡ് പീടികത്തറ വീട്ടില്‍ ഇട്ടി ചെല്ലപ്പന്റെ ഓട് മേഞ്ഞ വീടാണ് മഴയില്‍ തകര്‍ന്നത്.
രാവിലെ ഉണ്ടായ കനത്തമഴയില്‍ വീടിന്റെ അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലം പൊത്തുകയായിരുന്നു. എന്നാല്‍ വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപെട്ടത്. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ഇട്ടി ചെല്ലപ്പന്റെ ഭാര്യ കുട്ടിയമ്മ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് വീട് തകര്‍ന്ന് വീണത്. അതിനാല്‍ത്തന്നെ വലിയൊരു അപകടമാണ് ഉണ്ടായത്.
COMMENTS