High court order about driving test reform circular
കൊച്ചി: സര്‍ക്കാരിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സര്‍ക്കുലറിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാനുള്ള മതിയായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍, ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്, ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് തുടങ്ങിയവരാണ് സര്‍ക്കുലറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ ടെസ്റ്റ് ബഹിഷ്കരണം നടത്തി പ്രതിഷേധം തുടരുകയാണ്. അതേസമയം ഡ്രൈവിങ് സ്കൂള്‍ ഉടമകളെ സര്‍ക്കാര്‍ ഇന്നു രാവിലെ ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
Keywords: High court, Driving test, Circular, Stay
COMMENTS