ന്യൂഡല്‍ഹി: ഉത്തരേന്ത്യ ഉഷ്ണതരംഗത്തിന്റെ പിടിയില്‍. കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ...
ന്യൂഡല്‍ഹി: ഉത്തരേന്ത്യ ഉഷ്ണതരംഗത്തിന്റെ പിടിയില്‍. കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഉഷ്ണ തരംഗം കഠിനമാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.
ഹരിയാന-ചണ്ഡീഗഡ്-ഡല്‍ഹി, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പരമാവധി പകല്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് ഞങ്ങള്‍ രാജസ്ഥാനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 47 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ട്. താപനില ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 11 നും വൈകുന്നേരം 4 നും ഇടയില്‍ ആളുകള്‍ പരമാവധി നേരിട്ട് സൂര്യതാപം ഏല്‍ക്കരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Key Words: Heat Wave, North India, High Temperature, Red Alert
COMMENTS