Heat wave report in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാലക്കാട്, കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 37, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 38, കോഴിക്കോട് 37, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
Keywords: Heat wave, Kerala, Thiruvananthapuram, Alappuzha, Kozhikode
COMMENTS