കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ആദ്യ തീര്‍ഥാടക സംഘം പുണ്യഭൂമിയായ മക്കയിലെത്തി. 86 പുരുഷന്മാരും 80 സ്ത്രീകളു...
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ആദ്യ തീര്‍ഥാടക സംഘം പുണ്യഭൂമിയായ മക്കയിലെത്തി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉള്‍പ്പെടെ 166 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.
ഇന്നലെ രാത്രി 10.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 3011 നമ്പര്‍ വിമാനം വിമാനം പുലര്‍ച്ചെ സൗദി സമയം 5.00 ന് ജിദ്ദ വിമാനത്താവളത്തില്‍ എത്തി. തീര്‍ഥാടക സംഘത്തെ വിവിധ സംഘടന സന്നദ്ധ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ജിദ്ദയില്‍ നിന്നും ഹജ്ജ് സര്‍വിസ് കമ്പനികള്‍ ഒരുക്കിയ ബസുകളില്‍ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീര്‍ഥാടകര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
ഇന്ത്യന്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥരും നൂറു കണക്കിന് മലയാളി സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയും ഓരോ ഹാജിയെയും പുണ്യഭൂമിയില്‍ സ്വീകരിച്ചു.
COMMENTS