Gold price today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. രണ്ടു മാസത്തോളമായി സ്വര്‍ണ്ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് നടക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 52,680 രൂപയും ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6,585 രൂപയുമായി.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 5490 രൂപയായി. ഏപ്രില്‍ 16 ന് സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡായ 54000 കടന്നിരുന്നു. പിന്നീട് മേയ് ആദ്യം പവന് 53,000 രൂപയില്‍ താഴെയെത്തുകയും രണ്ടിന് 53000 ല്‍ എത്തുകയും മൂന്നിന് 400 രൂപ കുറയുകയും ചെയ്തിരുന്നു. ഇന്ന് വീണ്ടും 80 രൂപ കൂടി 52,680 ലാണ് വ്യാപാരം നടക്കുന്നത്.
Keywords: Gold price, Hike, Today
COMMENTS