Gold price today
കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണ്ണവില താഴുന്നു. പവന് 800 രൂപയും ഒരുഗ്രാമിന് 100 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വര്‍ണ്ണവില പവന് 52,440 രൂപയും ഗ്രാമിന് 6555 രൂപയുമാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന് പവന് 57,208 ഉം ഗ്രാമിന് 7151 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ മാര്‍ച്ച് 29 നാണ് സ്വര്‍ണ്ണ വില 50,000 കടന്നത്. പിന്നീട് കൂടിയും കുറഞ്ഞും നിന്നശേഷം ഏപ്രില്‍ മൂന്നു മുതല്‍ കുതിക്കുകയായിരുന്നു. ഏപ്രില്‍ 19 ന് 54,500 കടന്നെങ്കിലും പിന്നീട് കുറഞ്ഞ് ഏപ്രില്‍ 30 ന് 53,240 ആയിരുന്നു. അതില്‍ നിന്നും കുറഞ്ഞാണ് ഇപ്പോള്‍ 52,440 ല്‍ എത്തി നില്‍ക്കുന്നത്.
Keywords: Gold, Price, Hike, Today
 

 
							     
							     
							     
							    
 
 
 
 
 
COMMENTS