ന്യൂഡല്‍ഹി: റിയാദില്‍ മിന്നല്‍ പ്രളയത്തിനും മക്ക മേഖലയില്‍ നേരിയതും മിതവുമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഈ ബുധനാഴ്ച വരെ സൗദി അറേബ്യയിലെ ...
ന്യൂഡല്‍ഹി: റിയാദില്‍ മിന്നല്‍ പ്രളയത്തിനും മക്ക മേഖലയില്‍ നേരിയതും മിതവുമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം.
ഈ ബുധനാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ സാധ്യതയുള്ളതായി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്നും ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
മക്ക പ്രദേശത്ത് മിതമായതോ കനത്തതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇത് പെട്ടെന്നുള്ള മിന്നല്‍ പ്രളയത്തിനും ആലിപ്പഴ വര്‍ഷത്തിനും പൊടി- മണല്‍ക്കാറ്റിന് കാരണമാകുന്ന അതിവേഗ കാറ്റുകള്‍ക്ക് കാരണമാവാന്‍ സാധ്യതയുണ്ട്.
Key Words: Flood, Rain, Alert,
COMMENTS