'മന്ത്രി എം.ബി രാജേഷ് ഇപ്പോൾ നടത്തിയത് ഹിമാലയൻ കൊള്ള' ഫേസ്ബുക്ക് പോസ്റ്റുമായി ജി. ശക്തിധരൻ

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കുമ്പോള്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമ...


തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കുമ്പോള്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററുമായ ജി. ശക്തിധരന്‍. യുഡിഎഫ് ഭരണത്തിന്റെ തണലില്‍ കെ.എം മാണി പത്തുവര്‍ഷം മുമ്പ് നടത്തിയ ബാര്‍ കോഴയുമായി താരതമ്യം ചെയ്യുമ്പോള്‍ മന്ത്രി എം.ബി രാജേഷ് ഇപ്പോള്‍  നടത്തിയത് ഹിമാലയന്‍ കൊള്ളയെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.


പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം

മാർക്സിസത്തോടോണോ

കുപ്പിക്കഴുത്തിനോടാണോ? ഇവനൊക്കെ ഭ്രമം?

യുഡിഎഫ് ഭരണത്തിന്റെ തണലില്‍  കെ എം  മാണി പത്തുവര്‍ഷം മുമ്പ്  നടത്തിയ   ബാര്‍ കോഴയുമായി  താരതമ്യം ചെയ്യുമ്പോള്‍ മന്ത്രി  എം ബി രാജേഷ്  ഇപ്പോള്‍  നടത്തിയത്  ഹിമാലയന്‍ കൊള്ള !  തല മൂത്ത  മണിച്ചന്‍   മാത്രമായിരുന്നു  കെ എം മാണി.   എം ബി രാജേഷ്  ആകട്ടെ  ബാര്‍ കോഴയുടെ   സമസ്ത  അടവുകളും  പയറ്റിതെളിഞ്ഞ തിഹാര്‍  ജയിലില്‍  കിടക്കുന്ന പുതിയ ഒരു സിസോദിയ !   

മാണിയുടെ  ബാര്‍ കോഴയുടെ  ഭീകരതയുടെ  എത്രയോ മടങ്ങാണ്  എം ബി രാജേഷിന്റെ  കൈത്തഴക്കം!  ഈ പ്രായത്തില്‍ ഇത്രയ്ക്ക്  പോന്നവനായോ   എം ബി രാജേഷേ  എന്ന് ആരും അസൂയപ്പെട്ടുപോകും? കാഴ്ച്ചയില്‍  ഒരു തരിപോലെയേ  ഉള്ളു  പക്ഷെ  തടുത്തുകൂട്ടിയിരിക്കുന്ന  കോടികളുടെ  കുന്നുമല  കാണുമ്പൊള്‍  ആരും അന്തം വിടും.  

ഈപകല്‍ മാന്യനെ  നമിക്കണം. നിയമസഭയിലും  പൊതുവേദികളിലും ഇയാള്‍ എടുത്തു വീശുന്ന രാഷ്ട്രീയ പ്രബന്ധങ്ങള്‍ കണ്ടാല്‍ ചെഷസ്‌ക്യൂ പോലും സുല്ലു  പറയും! മദ്യ കുംഭകോണത്തില്‍  ഇന്ത്യ കണ്ട  മാസ്റ്റര്‍ ബ്രെയിന്‍  എന്ന് തന്നെ പറയാം.  

ആര്‍ക്കാണ് ഇദ്ദേഹം ശിക്ഷ്യപ്പെട്ടത്  എന്നതൊരു  ഗവേഷണവിഷയമാണ്. കേരളം കണ്ട  ഇയാളുടെ  രാഷ്ട്രീയ പ്രബന്ധങ്ങള്‍ക്ക്  എന്തൊരു  വീര്യമായിരുന്നു? മദ്യത്തേക്കാള്‍ വീര്യം. പിടിച്ചു കയറ്റിവെച്ചിരിക്കുന്നത് കള്ള ത്തിരുമാലികളെയാണെന്ന്  ഇവരുടെയൊക്ക  പിന്നാമ്പുറം അറിവുള്ളവര്‍  പണ്ടേ  പറഞ്ഞപ്പോഴും  അതെല്ലാം   ദോഷൈക ദൃക്കുകളുടെ   ദുരാരോപണം എന്നെ പലരും കരുതിയുള്ളൂ. മന്ത്രിയായതല്ലേ   ഉള്ളു  അത്രയ്‌ക്കൊന്നും കെട്ടു  പോയിട്ടുണ്ടാകില്ല  എന്നാണ്  കരുതിയത്. എന്നാല്‍ സത്യമെന്താണെന്ന്  ഇപ്പോള്‍  തിരിച്ചറിഞ്ഞില്ലേ, കട്ട് തിന്നിട്ട്  ഈ കള്ളത്തിരുമാലി യുടെ വളിച്ച ചിരി  കണ്ടില്ലേ. ലജ്ജയില്ലാത്ത കഴുതകള്‍!  ഇതാണോ  ആധുനിക മണിച്ചന്‍ ? 

ഒരു പാര്‍ട്ടിയെ  അതിന്റെ മസ്തകത്തില്‍ ചെന്ന്  അടിച്ചു തകര്‍ക്കുന്ന   നെറികെട്ടവന്‍! പുത്തന്‍  സൈദ്ധാന്തികന്മാര്‍ക്ക്  അധികാരത്തിലിരുന്നു  ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങിനെയാണ്  ഇത്രത്തോളം  എത്താന്‍  എങ്ങിനെ  കഴിയുന്നു?  

പാര്‍ട്ടിയുടെ  മഹത്വത്തെക്കുറിച്ചു  ഇവനൊക്കെ  പ്രസംഗിക്കുന്ന  ഗീര്‍വാണങ്ങള്‍ക്ക് ഇനി എന്ത് വില.? ഇത് ഒരു  രാജേഷില്‍  മാത്രം  ഒതുങ്ങുന്നില്ല . എത്രകോടി   രഹസ്യ അറകളില്‍ കട്ട് കൊണ്ട് വെച്ചിട്ടുണ്ട്?  

ഒരു കൈക്കുഞ്ഞിനെ ലാളിച്ചു  എടുത്തുകൊണ്ടുനടക്കുംപോലെയല്ലേ  കുപ്പിക്കഴുത്തുകള്‍  .ലാളിച്ചും ഓമനിച്ചും  കോഴപ്പണം  തലോടി കൊണ്ടിരുന്നത്. മാര്‍ക്‌സിസത്തോടോണോ  കുപ്പിക്കഴുത്തിനോടാണോ?  

ഇവനൊക്കെ ഭ്രമം?

സഹിക്കാന്‍ കഴിയാത്തത്  ഇയാളുടെ  സൈദ്ധാന്തിക നാട്യവും അതിന്റെമേല്‍ കിടന്നുള്ള മെഴുകലുമാണ്! നിയമസഭയില്‍  ഈ കള്ളത്തിരുമേലിയുടെ  പ്രകടനം കാണുമ്പോള്‍  ഹര്‍ഷത്ത്  മേത്തക്ക് പോലും  നാണം വരും.മാര്‍ക്‌സിസത്തിന്റെ  കാല്‍  വളരുന്നോ കൈവളരുന്നോ  എന്ന്  നോക്കിയുള്ള  ആ ഭാവം കണ്ടാല്‍  ഇത്രയേറെ ഈ സിദ്ധാന്തത്തെ  നെഞ്ചോട് ചേര്‍ത്തുവെച്ചിരിക്കുന്ന  മറ്റൊരു പൊന്നോമന  വേറെയില്ല എന്ന് തോന്നും. വെറും കാപട്യമല്ലേ?  

മാര്‍ക്‌സിസത്തിന്റെ ഉപ്പാണെന്നാണ്    മുഖത്ത്      ഒട്ടിച്ചുവെച്ചിരിക്കുന്നഭാവം .ഭൂമുഖത്തു  മാര്‍ക്‌സിസത്തെ  ഉറപ്പിച്ചു നിര്‍ത്തിരിക്കുന്ന  ആണിയാണത്രെ ഇത് ! കുടച്ചക്രം!  

നീയും  ഇത്ര വേഗത്തില്‍  ഈ പണി തുടങ്ങിയല്ലോ ? കേരള ബ്രൂട്ടസ്സേ!  ആരുടെ ശിഷ്യത്വമാണ്   നേടിയത്? ? അച്ഛന്റെയോ  മകളുടെയോ ? രണ്ടായാലും  ഗുണം പിടിക്കില്ല. നൂറുകണക്കിനു   രക്തസാക്ഷികള്‍  ഉറങ്ങുന്ന മണ്ണാണിത്. മാര്‍ക്‌സിസത്തെ അവകാശികളില്ലാത്ത  തത്വശാത്രമാക്കാമെന്നാകാം  നിന്റെയൊക്കെ  മനസ്സിലിരുപ്പ്! 

ഇയാളൊരു ഇസ്പീഡ്  രാജമാത്രമാണെന്ന്  പലരും പണ്ടേ പറഞ്ഞതാണ്.  മാര്‍ക്‌സിസവുമായി  പുലബന്ധം പോലുമില്ലാത്ത ഓട്ട കാലണ!. എന്തുകൊള്ള  നടത്തിയാലും  പിടിച്ചുനില്‍ക്കാന്‍  ഒരു  പിടിവള്ളിയുണ്ട്. അതാണ്  മാദ്ധ്യമ സൃഷ്ടി  എന്ന പൊയ്വെടി ! പക്ഷെ  ഇവിടെ അതില്‍ തീരില്ല. അഴിയെണ്ണേണ്ടിവരും 

ജനങ്ങള്‍ ഈ പൊങ്ങുതടിഎടുത്ത്  കടലില്‍ കൊണ്ട് എറിയും. മാസ്റ്റര്‍  ബ്രെയിന്‍ അല്ലേ !.എള്ളോളമേ  ഉള്ളല്ലോ  എന്ന് കരുതണ്ട. നഞ്ചെന്തിന്  നന്നാഴി?

Key Words: MB Rajesh, Bar Bribery, G Shakthisdharan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: 'മന്ത്രി എം.ബി രാജേഷ് ഇപ്പോൾ നടത്തിയത് ഹിമാലയൻ കൊള്ള' ഫേസ്ബുക്ക് പോസ്റ്റുമായി ജി. ശക്തിധരൻ
'മന്ത്രി എം.ബി രാജേഷ് ഇപ്പോൾ നടത്തിയത് ഹിമാലയൻ കൊള്ള' ഫേസ്ബുക്ക് പോസ്റ്റുമായി ജി. ശക്തിധരൻ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT9WNm8SzdnqgA5WzcQuV_FDQQ92T152kjy29KbluqMSxml86dw14h2A5dymc62iKRkWNMsYqbpezdvv5JBv6TgDZ5jFCjV-Ipz6dDyOLKztsUSsbvf2fkLl5oyGAb1AIpB-ZykgCThqWG7juHJrC6maRSsU3TnGWwUL9kyVxRzAjjy19GxLB6BXrwAevs/w640-h352/mb-rajesh.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT9WNm8SzdnqgA5WzcQuV_FDQQ92T152kjy29KbluqMSxml86dw14h2A5dymc62iKRkWNMsYqbpezdvv5JBv6TgDZ5jFCjV-Ipz6dDyOLKztsUSsbvf2fkLl5oyGAb1AIpB-ZykgCThqWG7juHJrC6maRSsU3TnGWwUL9kyVxRzAjjy19GxLB6BXrwAevs/s72-w640-c-h352/mb-rajesh.jpg
www.vyganews.com
https://www.vyganews.com/2024/05/facebook-post-by-g-sakthidharan-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/05/facebook-post-by-g-sakthidharan-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy