തിരുവനന്തപുരം: സംസ്ഥാനത്തെ ടിപ്പര്‍ ലോറികളില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ടിപ്പര്‍ ...
തിരുവനന്തപുരം: സംസ്ഥാനത്തെ ടിപ്പര്‍ ലോറികളില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ടിപ്പര്‍ ലോറികളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെച്ചിട്ടുള്ളവര്‍ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താന്‍ പോവുകയാണെന്നുമാണ് മന്ത്രിയുടെ ഫേയ്സ് ബുക്ക് പോസ്റ്റ്.
ചില ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളില്‍ ചില കമ്പനികള്‍ കള്ളത്തരങ്ങള്‍ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
Key Words: KB Ganesh Kumar, Tipper Lorry, Inspection
COMMENTS