കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ സര്...
കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഡ്രൈവിങ് സ്കൂള്‍ ഉടമകളും പരിശീലകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പ്രകാരം പുതുക്കിയ സര്‍ക്കുലര്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കുലറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
Key Words: Driving Test Reform, Kerala Government, High Court
COMMENTS