ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉടന്‍ ലണ്ടനിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഐപിഎല്‍ 2024 സീസണിലുടനീളം ...
ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉടന്‍ ലണ്ടനിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഐപിഎല്‍ 2024 സീസണിലുടനീളം പരിക്കേറ്റിരുന്നിട്ടും ധോണി കളിക്കുന്നത് തുടര്‍ന്നിരുന്നു. കടുത്ത പേശീവലിവ് മൂലം ബുദ്ധിമുട്ടുകയാണ് താരം.
ചികിത്സയ്ക്കായി ധോണി ഉടന്‍ ലണ്ടനിലേക്ക് പോയേക്കുമെന്നാണ് വിവരം. ഇത്തവണ റൃതുരാജ് ഗെയ്ക്ക്വാദ് നയിച്ച സിഎസ്കെ ടീമിന് പ്ലേഓഫില്‍ എത്താനായിരുന്നില്ല. ഇതോടെ 42 കാരനായ താരം വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. ധോണി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍ താരത്തിന് പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ 5-6 മാസം എടുത്തേക്കാം.
അടുത്ത സീസണില്‍ കളിക്കണോ വിരമിക്കണോ എന്ന് തീരുമാനിക്കാന്‍ താരത്തിന് ധാരാളം സമയമുണ്ട്. ഈ ചികിത്സയ്ക്ക് ശേഷം മാത്രമേ ധോണിക്ക് തന്റെ വിരമിക്കല്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയൂ. അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് താരമെന്നും ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു.
ധോണി തന്റെ പേശിവേദനയുടെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുമെന്നും ഇതിന് ശേഷമായിരിക്കും വിരമിക്കലിനെ കുറിച്ച് തീരുമാനിക്കുകയെന്നും സിഎസ്കെ ടീം മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
Key Words: MS Dhoni, Injury, London, Treatment
COMMENTS