Delhi CM Arvind Kejriwal seeks 7 day extension of interim bail
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയില്‍. ആരോഗ്യപരമായ ചില പരിശോധനകള്‍ ഉള്ളതിനാല്‍ ജാമ്യം ഏഴു ദിവസംകൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് കെജരിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
കേസില്‍ അറസ്റ്റിലായി 50 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കെജരിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നിന് ജാമ്യ കാലാവധി അവസാനിക്കുകയും ചെയ്യും.
Keywords: Supreme court, Arvind Kejriwal, Interim bail, Extension
COMMENTS