പശ്ചിമ ബംഗാളില്‍ കരതൊട്ട റെമാല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വ്യാപക നാശം വിതച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് ജീവന് നഷ്ടമായി. ...
പശ്ചിമ ബംഗാളില്‍ കരതൊട്ട റെമാല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വ്യാപക നാശം വിതച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് ജീവന് നഷ്ടമായി. ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് ദുര്‍ബലമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് പകല്‍ കാറ്റ് കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച രാത്രിയോടെ പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് രണ്ടുസ്ഥലങ്ങളിലും വരുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴ തുടുരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്നും മറ്റ് അപകട മേഖലകളില്‍നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് തുടരുകയാണ്.
അതേസമയം, കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയോടെ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.
COMMENTS