തിരുവനന്തപുരം: മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്. മമ്മൂട്ടി എന്ന വ്യക്തി മലയാളികളുടെ അഭിമാനമാ...
തിരുവനന്തപുരം: മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്. മമ്മൂട്ടി എന്ന വ്യക്തി മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
'മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന് എന്നും വിജയ്യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്,' എന്ന് കെ രാജന് കുറിച്ചു.
Key Words: Mammootty, Cyber Attack, K Rajan
COMMENTS