ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന് മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന് തിരിച്ചടി. വനിതാ ഗുസ്തി താരത്തെ ലൈംഗ...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന് മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന് തിരിച്ചടി. വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബ്രിജ് ഭൂഷണ് സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. 6 കേസുകളില്‍ 5 എണ്ണത്തിലും ബ്രിജ് ഭൂഷണ് സിംഗിനെതിരെ കുറ്റം ചുമത്താന്‍ മതിയായ വസ്തുതകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
സെക്ഷന്‍ 354-ഡി (പിന്തുടരല്), സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് കുറ്റം ചുമത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ആറാമത്തെ കേസില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മെയ് 21 ന് വാദം നടക്കും. ഇതില്‍ ലൈംഗികാതിക്രമം എന്ന കുറ്റം ജാമ്യമില്ലാ കുറ്റവും അഞ്ച് വര്‍ഷം തടവും ലഭിക്കാവുന്നതുമാണ്.
Key Words: Court Order, Brij Bhushan
COMMENTS