സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടി പരാതിയില്‍ ...
സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടി പരാതിയില്‍ പറയുന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. നടിയുടെ പരാതി വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് ഒമര്‍ ലുലു പറയുന്നത്.
നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.
അതേസമയം റഹ്മാനെ നായകനാക്കി 'ബാഡ് ബോയ്സ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Key Words: Omar Lulu, Movie, Rape Case
COMMENTS