Chinnakanal land case: FIR against Mathew Kuzhalnadan
ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്നാടന് എം.എല്‍.എയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് ഇടുക്കി വിജിലന്‍സ്. 2012 മുതലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16 -ാം പ്രതിയാണ് മാത്യു കുഴല്നാടന്. സ്ഥലത്തിന് ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്നാടന് ഭൂമി വാങ്ങിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ടോടെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ചൊവ്വാഴ്ച തന്നെയാണ് മാസപ്പടി കേസില്‍ മാത്യു കുഴല്നാടന് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നല്‍കിയിരുന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്.
Keywords: Mathew Kuzhalnadan, Chinnakanal, FIR, Vigilance
COMMENTS