ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഹനോയിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 14 പേര് വെന്തുമരിച...
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഹനോയിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 14 പേര് വെന്തുമരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിയറ്റ്നാമിന്റെ തലസ്ഥാനത്തെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കാവു ഗായ് ജില്ലയിലെ കെട്ടിടത്തിലാണ് പുലര്‍ച്ചെ 12:30 ന് തീപിടിത്തമുണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് പുകയും വിഷവാതകങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇതിനു സമീപത്തായി നിരവധി സര്‍വകലാശാലകള്‍ സ്ഥിതിചെയ്യുന്നുണ്ട്.
'പടക്കം പോലെയുള്ള' പൊട്ടിത്തെറികളാണ് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തീ അതിവേഗം പടന്നുവെന്നും അപ്പാര്‍ട്ട്മെന്റ് ഏരിയയിലെ നിരവധി ബൈക്കുകളും മറ്റ് വാഹനങ്ങളും കത്തിനശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. അപകടസമയത്ത് കെട്ടിടത്തില്‍ എത്ര പേര് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
Key Words: Vietnam FIre, Killed 14
COMMENTS