തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാല് സീറ്റില്‍ വിജയിക്കുമെന്നും രണ്ടു സീറ്റില്‍ രണ്ടാം സ്ഥാനത്ത് വരുമെന്നും സംസ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാല് സീറ്റില്‍ വിജയിക്കുമെന്നും രണ്ടു സീറ്റില്‍ രണ്ടാം സ്ഥാനത്ത് വരുമെന്നും സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിലയിരുത്തല്‍. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട, മണ്ഡലങ്ങളിലാണ് പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലും പാലക്കാടും പാര്‍ട്ടി രണ്ടാമതെത്തും എന്നും വിലയിരുത്തലുണ്ടായി.
തിരഞ്ഞെടുപ്പ് സമയത്ത് പലര്‍ക്കുമെതിരെ വ്യക്തിഹത്യയുണ്ടായെന്ന് കെ സുരേന്ദ്രന് ഭാരവാഹി യോഗത്തില്‍ പറഞ്ഞു. പി.കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്, എന്നീ മുതിര്‍ന്ന നേതാക്കള്‍ അവലോകന യോഗം ബഹിഷ്കരിച്ചു. ഔദ്യോഗിക പക്ഷത്തല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വന്ന ആരോപണങ്ങളെ പ്രതിരോധിച്ചില്ല എന്നാണ് ഇവരുടെ ആരോപണം.
COMMENTS