Beauty parlor owner found dead in Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് രണ്ടു വര്‍ഷത്തോളമായി നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന ഷീലയെ (55) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.
മാര്‍ത്താണ്ഡം സ്വദേശിനിയാണ് ഷീല. സലൂണിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററിലെ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന വിവരം കെട്ടിട ഉടമയെ അറിയിച്ചത്. തുടര്‍ന്ന് ഉടമയും പൊലീസും സ്ഥലത്തെത്തി അകത്തു നിന്നു പൂട്ടിയിരുന്ന വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറുകയായിരുന്നു.
Keywords: Thycaud, Beauty parlor owner, Found dead, Police
COMMENTS