തിരുവനന്തപുരം : മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവിന് നിര്‍ദേശം നല്കുന്ന ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേ...
തിരുവനന്തപുരം: മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവിന് നിര്‍ദേശം നല്കുന്ന ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി.രാജേഷ് സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നല്കി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തില്‍ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
സംഭവം ഗൂഢാലോചനയാണെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നു നേരത്തെ എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്.
Key Words: MB Rajesh, Bar Bribery Case
COMMENTS