Bar bribery again in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം നടക്കുന്നതായി സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള ശബ്ദസന്ദേശം പുറത്തുവന്നു. മദ്യനയത്തിലെ ഇളവിന് പകരമായി ഒരാള്‍ രണ്ടര ലക്ഷം രൂപ നല്കണമെന്നുള്ള ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് നേതാവ് അയച്ച സന്ദേശമാണ് പുറത്തുവന്നത്.
ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നുള്ള ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന് ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
പുതിയ മദ്യനയത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം ബാര്‍ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. അവിടെ നിന്നുമാണ് ശബ്ദസന്ദേശം അയച്ചതെന്നാണ് സൂചന.
Keywords: Bar bribery, Proposal, Liquor policy, Relaxation
COMMENTS