Arvind Kejriwal moves to Delhi court for bail
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീണ്ടും ജാമ്യത്തിനായി കോടതിയിലേക്ക്. വിചാരണ കോടതിയെയാണ് ജാമ്യത്തിനായി സമീപിച്ചിരിക്കുന്നത്.
കോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹര്‍ജി പരിഗണിക്കും. കഴിഞ്ഞ ദിവസം അദ്ദേഹം ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി രജിസ്ട്രി ഹര്‍ജി പരിഗണിച്ചിരുന്നില്ല.
സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് ഇടക്കാല ജാമ്യ ഉത്തരവില്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് വിചാരണ കോടതിയെ സമീപിച്ചത്. ജൂണ്‍ ഒന്നിന് അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യ കാലാവധി അവസാനിക്കും.
Keywords: Arvind Kejriwal, Delhi court, Bail, June 1
COMMENTS