കൊച്ചി: ബാറുടമകളുടെ പണപ്പിരിവുമായി ബന്ധപ്പെട്ട് പറഞ്ഞതില്‍ മലക്കം മറിഞ്ഞ് ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന് സംസ്ഥാന നേതാവും ഇടുക്കി ...
കൊച്ചി: ബാറുടമകളുടെ പണപ്പിരിവുമായി ബന്ധപ്പെട്ട് പറഞ്ഞതില്‍ മലക്കം മറിഞ്ഞ് ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന് സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്.
പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു. സംഘടനാ യോഗത്തില്‍ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണു മറ്റൊരു തരത്തില്‍ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത്.
ഈ മെസേജ് എല്ലാവര്ക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സര്‍ക്കാരിനെതിരെ ആരോപണമുണ്ടാകാന്‍ ഇടയാക്കിയെന്നും മനസിലാക്കുന്നു. താന്‍ മൂലമുണ്ടായ ബുദ്ധിബുദ്ധിമുട്ടില് ഖേദപ്രകടനം നടത്തുന്നുവെന്നും ബാറുടമകള്‍ക്കുള്ള വാട്സാപ് സന്ദേശത്തില്‍ അനിമോന് പറഞ്ഞു. ഈ സന്ദേശം തന്റേതു തന്നെയെന്ന് അനിമോന് സ്ഥിരീകരിച്ചു.
COMMENTS