കൊല്ലം: രാവിലെ കൊച്ചിയിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം ന...
കൊല്ലം: രാവിലെ കൊച്ചിയിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണു യുവതി. ആറു പേരുള്ള മുറിയിലാണു ഇവര്‍ കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് യുവതി ഒഴിഞ്ഞുമാറിയിരുന്നു. രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ ആണ് വിവരം അറിഞ്ഞത്.
Key Words: Delivery, Kollam Girl, Ladies Hostel
COMMENTS